തിങ്കളാഴ്‌ച, സെപ്റ്റംബർ 05, 2011

നമ്മുടെ പൊന്നോണം



ഒരു പൊളിഞ്ഞ പുറന്തോടാണ്
ഇനി ബാക്കിയുള്ളത്.....!
അലങ്കാരങ്ങള്‍ അഴിച്ചുവാങ്ങിയ
ആരവങ്ങള്‍ അന്യം നിന്ന
അടിക്കുറിപ്പുകള്‍ വെട്ടിമാറ്റപ്പെട്ട
കൈകാലുകള്‍ കൊഴിഞ്ഞുപോയ
കിരീടം വെക്കാനൊരു തല മാത്രമുള്ള
വെറുമൊരു പൊളിഞ്ഞ പുറന്തോട്....!
എന്നിട്ടും പതുക്കെ ഇഴഞ്ഞുനീങ്ങി
എത്തിയിരിക്കുന്നു കാലം തെറ്റാതെ....
അങ്ങാടിയിലെ ആട്ടക്കലാശങ്ങളില്‍
ആഘോഷക്കമ്മിറ്റിയുടെ അട്ടഹാസങ്ങളില്‍
അഴുകിത്തുടങ്ങിയ പൂക്കൂമ്പാരങ്ങളില്‍
തീപൂട്ടാത്ത അടുക്കളപ്പാത്രങ്ങളില്‍
അളന്നു നിറയുന്ന സദ്യവട്ടങ്ങളില്‍
ചാനലുകളില്‍ പത്രത്താളുകളില്‍
ചൂണ്ടിക്കാട്ടി നാം സമാധാനിക്കുന്നു
ഇതാ വീണ്ടും നമ്മുടെ പൊന്നോണം.............




12 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

ഓണാശംസകള്‍.............

കണ്ണനുണ്ണി പറഞ്ഞു...

ഓണാശംസകള്‍

ഗീത പറഞ്ഞു...

ഇങ്ങനൊക്കെയാണേലും ഓണം വരുമ്പോള്‍ ഒരു പ്രത്യേക സന്തോഷം തന്നെയല്ലേ?

ഓണാശംസകള്‍.

വിഷ്ണു | Vishnu പറഞ്ഞു...

ഓണാശംസകള്‍

VEERU പറഞ്ഞു...

ഇപ്പോളാ വായിക്കാൻ കഴിഞ്ഞതു..നന്നായിട്ടുണ്ടു !!!

khader patteppadam പറഞ്ഞു...

പ്രസക്തമായ വരികള്‍

വയനാടന്‍ പറഞ്ഞു...

വൈകിപ്പോയി വായിക്കാൻ. അതുകൊണ്ടു തന്നെ ഓണമാശം സിക്കുന്നില്ല. ഇതുപോലെ ആശയക്കുഴപ്പത്തിലായിരുന്നു ഞാനും; എങ്കിലും ഈ വരികളൊന്നു കാണൂ, ആശ്വസിക്കാൻ വകുപ്പില്ലേ.

പൂക്കളാണെങ്ങും

പ്രയാണ്‍ പറഞ്ഞു...

കണ്ണനുണ്ണി, ഗീത, വിഷ്ണു, വീരു, കാദര്‍, വയനാടന്‍...ഇതെല്ലാം എന്റെ കണ്ണിന്റെ കുഴപ്പമാണ്........എന്നിട്ടും ഞാനുമാഘോഷിച്ചു ഒരു നല്ല ഓണം.

drkaladharantp പറഞ്ഞു...

കിരീടം ശിരസ്സിനെ ഉപേക്ഷിച്ചു ആ ഒരമയാണ് ഓണം

Anil cheleri kumaran പറഞ്ഞു...

ആശംസകൾ..

Echmukutty പറഞ്ഞു...

എന്നാലും ഓണമല്ലേ?

Raveena Raveendran പറഞ്ഞു...

ഒരു പൊളിഞ്ഞ പുറന്തോടാണ്
ഇനി ബാക്കിയുള്ളത്.....!

തീര്‍ച്ചയായും അതെ ...